ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; പല ഭാഗങ്ങളിലും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു

single-img
8 November 2022

ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നതായി റിപ്പോർട്ടുകൾ . കോവിഡ് കേസുകള്‍വർദ്ധിച്ചതോടെ ചൈനയുടെ പല ഭാഗങ്ങളിലും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. മാത്രമല്ല, ഫാക്ടറികളും മാളുകളും അടച്ചിടാന്‍ ചൈനീസ് സര്‍ക്കാര്‍ നിർദ്ദേശവും നൽകി.

നിലവിൽ സാഹചര്യങ്ങൾ സര്‍ക്കാരിന്റെ നിര്‍ദേശം വ്യവസായ സംരഭങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജനജീവിതത്തെയും ഉല്‍പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം ചൈനയുടെ കിഴക്കന്‍ മേഖലയില്‍ മാത്രം 5600 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോൾ ലോക്ഡൗണില്‍ പല പ്രദേശങ്ങളും ഭക്ഷണത്തിനും ആവശ്യമരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.

ഇതോടൊപ്പം തന്നെ ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല കോവിഡ് ക്ലസ്റ്റര്‍ ആയിട്ടുണ്ട്. പിന്നാലെ ഫാക്ടറി പൂട്ടിയിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തായ്‌വാൻ ടെക് ഭീമനായ ഫോക്സ്‌കോണിന്റെ ഫാക്ടറിയിലും ജീവനക്കാര്‍ ദുരിതത്തിലാണ്.