കോ​വി​ഡ് പരിശോധനകളുടെ എണ്ണം കൂട്ടണം: കേന്ദ്ര സർക്കാർ

single-img
7 April 2023

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതിനു പിന്നാലെ പ​രി​ശോ​ധ​ന​യും ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​വും കൂ​ട്ടാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചു. ഏ​ത് ത​ര​ത്തി​ലു​ള്ള വ​ക​ഭേ​ദ​മാ​ണ് വ്യാ​പി​ക്കു​ന്ന​തെ​ന്ന് കണ്ടതെന്നാണ് പ​രി​ശോ​ധ​ന​യും ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​വും കൂ​ട്ടാ​ന്‍ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.

ഇതുകൂടാതെ തി​ങ്ക​ള്‍, ചൊ​വ്വാ​ ദി​വ​സ​ങ്ങ​ളി​ല്‍ മോ​ക്ഡ്രി​ല്‍ ന​ട​ത്താ​നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി​യൊ​രു കോ​വി​ഡ് ത​രം​ഗ​മൊ വ്യാ​പ​ന​മൊ ഉ​ണ്ടാ​യാ​ല്‍ അ​തി​നെ നേ​രി​ടാ​ന്‍ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ സം​വി​ധാ​ന​വും സ​ജ്ജ​മ​ണൊ എന്ന് അറിയാനാണ് മോ​ക്ഡ്രി​ല്‍ നടത്തുന്നത്. മോ​ക്ഡ്രി​ല്ലി​ന് മു​ന്‍​പ് അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം നിലവിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 25,587 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,912 ആണ്. 606 ആണ് ദില്ലിയിൽ പ്രതിദിന കോവിഡ് കണക്ക്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. കേരളം, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.