ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണ്: മന്ത്രി മുഹമ്മദ് റിയാസ്

single-img
3 December 2023

ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് പ്രകടനങ്ങളിൽ കോണ്‍ഗ്രസ്സിന്റെ പുറകോട്ട് പോക്ക് ദൗര്‍ഭാഗ്യകരമെന്നും മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു . നിലവിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കെതിരെ നിലകൊള്ളാന്‍ സാധിക്കുന്നില്ല.

ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുന്നതാണ് ഈ പരാജയത്തിന് കാരണം. കേരളത്തിലാവട്ടെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ നിലപാട് എടുക്കുന്ന സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. തമ്മിലടി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.