കർണാടകയിലെ ബിജെപി കേന്ദ്രങ്ങളിൽ കോൺഗ്രസിന് ഞെട്ടിപ്പിക്കുന്ന ഫലം ഉണ്ടാകും: ഡി.കെ ശിവകുമാർ

single-img
3 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ശക്തി ബിജെപി കേന്ദ്രങ്ങളിൽ കോൺഗ്രസിന് ഞെട്ടിപ്പിക്കുന്ന ഫലം ഉണ്ടാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കോൺഗ്രസ്‌ രണ്ടക്ക സീറ്റുകളിലേക്ക് എത്തുമെന്ന് 100 ശതമാനം ഉറപ്പാണെന്നും അടിത്തട്ടിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു .

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശരാശരി 80 സീറ്റാണ് എക്സിറ്റ് പോൾ പറഞ്ഞത്, എന്നാ ഫലം മറിച്ചായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . അതേസമയം നാളെയാണ് രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.