ഗോവയിലേക്ക് നോക്കാനും അവിടെ എന്ത് നടക്കുന്നെന്നറിയാനും കോൺഗ്രസിന് കഴിയണം; ജയറാം രമേശിന് മറുപടി നൽകി യെച്ചൂരി

single-img
16 September 2022

ഗോവയിലേക്ക് നോക്കാനും അവിടെ ഇപ്പോൾ എന്ത് നടക്കുന്നെന്നറിയാനും കോൺഗ്രസിന് കഴിയണമെന്ന് സിപിഎമ്മിനെ വിർശിച്ച ജയ്റാം രമേഷിന് മറുപടി നൽകി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യമാണെന്നും മതേതര ജനാധിപത്യ പാർട്ടികൾ രാജ്യത്ത് ബിജെപിക്കെതിരായി ഒന്നിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അതേസമയം, കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ജന വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 14 നാരംഭിച്ച പ്രതിഷേധം 24 വരെ തുടരുമെന്ന് യെച്ചൂരി അറിയിച്ചു .ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ പൊതു റാലികളും യോഗങ്ങളും നടത്തും. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് വേണ്ടി നിലകൊള്ളുമെന്നും ഹിന്ദുത്വ അജണ്ടയ്ക്കെതിരെ മതേതര ജനാധിപത്യ പാർട്ടികളുടെ കൂട്ടായ്മ അനിവാര്യമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകർന്നിരിക്കുന്നു. ഇവിടെ തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമാണെന്നും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപി എം സംസ്ഥാന തലത്തിൽ പൊതു റാലികളും യോഗങ്ങളും നടത്തുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു