ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം കൊടിയും ലീഗ് കൊടിയും ഒളിപ്പിക്കുന്നു: മുഖ്യമന്ത്രി

single-img
21 April 2024

ബിജെപി നൽകുന്ന പരസ്യങ്ങളിൽ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നെന്നും എന്ത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി മോദി കേരളത്തെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

നിലവിൽ ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസിന്റെ സിഎഎ വിരുദ്ധ നിലപാടിനെതിരെയും അദ്ദേഹം സംസാരിച്ചു.

ബിജെപിയെ ഭയന്ന് കേരളത്തിൽ കോണ്‍ഗ്രസ് സ്വന്തം കൊടിയും ലീഗ് കൊടിയും ഒളിപ്പിക്കുന്നു. പാപ്പര്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. കൊടി പിടിച്ച മുസ്ലിം ലീഗുകാരെ തല്ലുന്നു. സിഎഎ പരസ്യം കൊടുത്ത പത്രം കത്തിക്കുന്നു. മൂന്ന് കൂട്ടരെ എതിര്‍ത്താണ് ഇടതുമുന്നണി സ്വീകാര്യത നേടുന്നത്. ബിജെപിയെ എതിര്‍ക്കുക എന്നാണ് പ്രധാനം. പ്രതിപക്ഷ നേതാവ് സതീശന്റെ നിലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.