പാർലമെൻറിനകത്തും പുറത്തും ഭരണപക്ഷം അപകീർത്തിപ്പെടുത്തുന്നു; സ്പീക്കർക്ക് രാഹുൽ ഗാന്ധി എഴുതിയ കത്ത് കോൺഗ്രസ് പുറത്തുവിട്ടു

single-img
21 March 2023

പാർലമെൻറിന് അകത്തും പുറത്തും ഭരണപക്ഷം തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. തന്റെ നിലപാടിൽ വ്യക്തത വരുത്താനായി ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കണം. സാമാന്യ നീതി തനിക്ക് നിഷേധിക്കപ്പെടുന്നുവെന്നും വെളിപ്പെടുത്തി രാഹുൽ ​ഗാന്ധി സ്പീക്കർക്ക് എഴുതിയ കത്ത് കോൺഗ്രസ് പുറത്തുവിട്ടു.

അതേസമയം, ഭരണപ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്‍റ് നടപടികള്‍ ഇന്നലെയും തടസപ്പെട്ടിരുന്നു . പ്രധാനമന്ത്രിക്കെതിരായി രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചെങ്കിലും ചര്‍ച്ച അനുവദിച്ചില്ല.