ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ല: മന്ത്രി മുഹമ്മദ് റിയാസ്

single-img
2 March 2023

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം – കോൺ​ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസിനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. കേന്ദ്രത്തിനെതിരെ പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. പക്ഷെ ഇവിടെ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.

പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ സ്പോൺസേഡ് സമരമാണ് കേരളത്തിൽ നടത്തുന്നത്. കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.