ബിജെപിയുടെ ഓപ്പറേഷന്‍ താമര ഡൽഹിയിൽ പരാജയം; കെജ്രിവാൾ അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭയിൽ പാസായി

single-img
1 September 2022

ഡൽഹിയിൽ നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവതരിപ്പിച്ച വിശ്വാസ പ്രമേയം ഇന്ന് പാസായി. സഭയിലുണ്ടായിരുന്ന 59 ആംആദ്മി പാർട്ടിയുടെ എംഎല്‍എമാരും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു.

ബിജെപി വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന ഓപ്പറേഷന്‍ താമര ഡൽഹിയിൽ പരാജയപ്പെട്ടെന്ന് തെളിഞ്ഞെന്ന് കെജ്രിവാൾ പറഞ്ഞു. സംസ്ഥാനത്തെ 40 ആം ആദ്മി എംഎല്‍എമാരെ കോടികൾ നല്‍കി വാങ്ങാന്‍ ബിജെപി ശ്രമിച്ചെന്നായിരുന്നു കെജ്രിവാളിന്‍റെ ആരോപണം.

എന്നാൽ ഇന്ന് നിയമസഭയിൽ സഭയില്‍ ബഹളം വെച്ചതിന് സ്പീക്കർ പുറത്താക്കിയ ബിജെപി എംഎല്‍എമാർ പുറത്ത് പ്രതിഷേധിച്ചു. വിവാദമായ മദ്യനയ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കെജ്രിവാളിന് ഇപ്പോഴും മറുപടിയില്ലെന്ന് ബിജെപി വക്താവ് സാംബിത് പാത്ര ആരോപിക്കുകയും ചെയ്തു.