പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി; സിഐക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

single-img
15 December 2022

പോക്‌സോ കേസ് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോൺസന്റെ നേതൃത്വത്തിലായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഇതുസംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്പി നിർദേശം നൽകി.

വിവാദങ്ങളായ ഷാരോൺ കേസും, പൂവച്ചൽ ഇരട്ടകൊലപാതക കേസും അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി കെ ജെ ജോൺസൻ. അതേസമയം, കേസിൽ സിഐ ജയസനിലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പീഡനത്തിനിരയായ പോക്സോ കേസ് പ്രതിയും രം​ഗത്തെത്തിയിരുന്നു .

വിദേശത്തു നിന്നെത്തി ആറു മണിക്കൂറോളം സ്റ്റേഷനിൽ ഹാജരാകുന്നത് വൈകിപ്പിച്ചതായും ക്വാർട്ടേഴ്സിലേക്ക് വരാൻ സിഐ ആവശ്യപ്പെട്ടുകയായിരുന്നുവെന്നും ഇയാൾ പറയുന്നു . ക്വാർട്ടേഴ്സിൽ എത്തിയ തന്നെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവാവ് പറഞ്ഞു.