മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് നാളെ; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

single-img
19 December 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചില്ല. നാളെ ഉച്ചയ്ക്ക് മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരം നടക്കുന്നത്. നേരത്തെ ഗവർണറുടെ ആസ്ഥാനമായ രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ഈ ക്ഷണം സർക്കാറും പ്രതിപക്ഷവും നിരസിച്ചത് വലിയ വാർത്തയായിരുന്നു.

വിവിധ വിഷയങ്ങളിലായി ഗവർണർ തുടർച്ചയായി സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് വിരുന്നിന് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. മാത്രമല്ല, ഗവർണരുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാൽ ഒത്തുതീർപ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്കയും സർക്കാരിനുണ്ടായിരുന്നു.