പാലോട് ബ്രൈമൂറില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു

single-img
5 September 2022

തിരുവനന്തപുരം: പാലോട് ബ്രൈമൂറില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു.

ആറുവയസ്സുകാരി ഐറയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു.ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ മാറിയാണ് കുട്ടിയെ കണ്ടെത്തിയത്. ഐറയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മങ്കയം വെള്ളച്ചാട്ടത്തിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയ പത്തംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 8പേരെ രക്ഷപ്പെടുത്തിയിരുന്നു. നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയില്‍ മഴ തുടരുകയാണ്. കല്ലാര്‍
കര കവിഞ്ഞൊഴുകുകയാണ്.