ചന്ദ്രയാൻ – 3 ദൗത്യം പരാജയപ്പെടും; വിവാദ പോസ്റ്റുമായി കർണാടകയിലെ അധ്യാപകൻ

single-img
19 July 2023

ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിലെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ – 3 ദൗത്യം പരാജയപ്പെടുമെന്ന വിവാദ പോസ്റ്റുമായി കർണാടകയിലെ ഒരു അധ്യാപകൻ. സംസ്ഥാനത്തെ മല്ലേശ്വരം പിയു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂർത്തിയാണ് ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയായ ട്വിറ്ററിൽ പോസ്റ്റിട്ടത്.

എന്നാൽ, ഈ കുറിപ്പ് വിവാദമായതോടെ കർണാടക സർക്കാർ അധ്യാപകനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്ചന്ദ്രയാൻ-3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു മൂർത്തിയുടെ ട്വീറ്റ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചന്ദ്രയാൻ -മൂന്നിനെ കുറിച്ചുള്ള മൂർത്തിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ് തന്‍റെ ശ്രദ്ധയിൽപെടുന്നതെന്ന് പ്രീ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

പിന്നാലെ തന്നെ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച അദ്ദേഹം മറുപടി നൽകും. ഈ മറുപടിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.