കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു;പിണറായി വിജയന്‍

single-img
14 November 2022

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങളില്‍ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സഹകരണ ബാങ്കുകള്‍ കാര്‍ഷിക മേഖലയ്ക്ക് തന്നെ പ്രാധാന്യം നല്‍കണം. അതിന് ശേഷമാകണം മറ്റെന്തും.

കേരളത്തില്‍ ബാങ്കിംഗ് സംസ്കാരം വളര്‍ത്തിയത് സഹകരണ സംഘങ്ങളും ബാങ്കുകളുമാണ്.രാജ്യത്തെ എല്ലാ ജനാധിപത്യ ബദലുകളെയും കേന്ദ്രം ദുര്‍ബലമാക്കുകയാണ്. സഹകരണ മേഖലയിലേക്കുള്ള കടന്നുകയറ്റം ഇതിന്റെ ഭാഗമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പല നടപടികളും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്നങ്ങള്‍ പോലും പെരുപ്പിച്ച്‌ കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബാങ്കിങ് മേഖലയില്‍ എന്തൊക്കെ തട്ടിപ്പ് നടന്നാലും അതിനെ കേന്ദ്രസര്‍ക്കാര്‍ ഗൗനിക്കുന്നില്ല. സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന ഒന്നും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.