ബജറ്റിന് തൊട്ടുമുൻപ് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ

single-img
1 February 2024

രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിന് തൊട്ടുമുൻപ് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. നിലവിൽ വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 19 കിലോ സിലിണ്ടറിന് 12.50 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. 1924.50 രൂപയിൽ നിന്ന് 1937 രൂപയായി വർധിപ്പിച്ചു.

അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പാചകവാതക സിലിണ്ടർ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സർക്കാരിന്റെ അവസാന ബജറ്റ് നടക്കാനിരിക്കെയാണ്‌ ഈ നടപടി .

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. എന്നാൽ , ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.