സിബിഐ പ്രവർത്തിക്കുന്നത് നിയമാനുസൃതമായി: ബിജെപി

single-img
28 February 2023

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി നടത്തുന്ന തുടർച്ചയായ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. പ്രതിഷേധങ്ങളെ അരാജകത്വം എന്നാണു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വിശേഷിപ്പിച്ചത്.

സിസോദിയയ്‌ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം അവർക്കു ഉണ്ട് എങ്കിൽ അതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണം. അഴിമതിക്കാർക്കെതിരെ സിബിഐ നിയമപരമായാണ് പ്രവർത്തിക്കുന്നത്, എന്നാൽ എഎപി നിയമത്തിലും ഭരണഘടനയിലും ജനങ്ങളിലും വിശ്വസിക്കുന്നതായി തോന്നുന്നില്ല- ഭാട്ടിയ പറഞ്ഞു

എന്നാൽ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ കാരണങ്ങളാൽ മാത്രമാണെന്നും മോദി സർക്കാർ നടത്തിയ അഴിമതികൾ മറച്ചുവെക്കാനാണെന്നും എംപി സഞ്ജയ് സിംഗ് പറഞ്ഞു.
ആവർത്തിച്ചുള്ള റെയ്ഡുകളും തെരച്ചിലുകളും നടത്തിയിട്ടും സിബിഐക്ക് ഒന്നും ലഭിച്ചില്ല. രാഷ്ട്രീയ കാരണങ്ങളാലാണ് മോദി സർക്കാർ സിസോദിയയെ അറസ്റ്റ് ചെയ്തത്, അഴിമതി മറച്ചുവെക്കാൻ മാത്രമാണ്. സംയുക്ത പാർലമെന്ററി സമിതിയുടെ ആവശ്യം ഉയരുന്ന സമയത്താണ് അദ്ദേഹത്തിന്റെ അറസ്റ്റ്. അദാനി-ഹിൻഡൻബർഗ് പ്രശ്‌നം പാർലമെന്റിൽ, ഈ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അതെല്ലാം ചെയ്തതെന്നും സിംഗ് പറഞ്ഞു.