കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

single-img
30 September 2023

കഴിഞ്ഞ എഴുപതാണ്ടിലേറെയായി വരയിലൂടെയും എഴുത്തിലൂടെയും മലയാളികൾക്ക് ചിരിമധുരം നല്‍കിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കവിത, കഥ,നോവല്‍, നാടകം ഉള്‍പ്പെടെ അന്‍പതില്‍പ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകനാണ്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ഥ പേര്. വിദ്യാര്‍ഥികാലം മുതല്‍ വരച്ചു തുടങ്ങിയ സുകുമാരന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് 1950ല്‍ വികടനിലാണ്. 1957ല്‍ പോലീസ് വകുപ്പില്‍ ജോലിക്ക് കയറി. 1987ല്‍ വിരമിച്ചശേഷം മുഴുവന്‍സമയ എഴുത്തും വരയിലേക്ക് കടക്കുകയായിരുന്നു.

രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ കക്ഷിഭേദമില്ലാത്ത ചിരിയും വിമര്‍ശവും എപ്പോഴും ചര്‍ച്ചാ വിഷയമായിരുന്നു. കഥയും നോവലും കവിതയും നാടകവും ഉള്‍പ്പെടെ 52 ഹാസഗ്രന്ഥങ്ങള്‍ സുകുമാറിന്റെതായുണ്ട്.