ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിണ്ടിക്കേറ്റ് രൂപീകരണ ബില്‍ അനിശ്ചിതത്വത്തില്‍

26 February 2023

ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കാന്‍ ആലോചിച്ച് സര്‍ക്കാര്‍.
ഇന്ന് ഒരു ദിവസം മാത്രം ശേഷിക്കേ ഇപ്പോള്‍ കോലാപ്പൂരിലുള്ള ഗവര്‍ണ്ണര്‍ ഒപ്പിടുന്നതിന്‍റെ ഒരു സൂചനയും നല്‍കുന്നില്ല. ഫയലുകള്‍ ഒന്നും രാജ്ഭവനില്‍ നിന്നും വിളിപ്പിച്ചിട്ടുമില്ല. തിങ്കളാഴ്ച ബില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത സര്‍ക്കാര്‍ ഇതോടെ വെട്ടിലായി.
അഞ്ചിനാണ് സിണ്ടിക്കേറ്റിന്‍റ കാലാവധി തീരുന്നത്. ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ തന്നെ രാഷ്ട്രീയക്കാരെ ഒഴിവാക്കി അക്കാഡമിക് വിദഗ്ധരെ സിണ്ടിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്യാനും സാധ്യതയുണ്ട്