സി ദിവാകരൻ പുറത്ത്; കാനം മൂന്നാം തവണയും സെക്രട്ടറിയായേക്കും

single-img
3 October 2022

സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി. 75 വയസ്സിനു മുകളിലുള്ളവര്‍ പാര്‍ട്ടി ഘടകങ്ങളില്‍ വേണ്ട എന്ന സമ്മേളന മാര്‍ഗ നിര്‍ദേശം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒഴുവാക്കിയത് എന്നാണു ലഭിക്കുന്ന സൂചന. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരനെ ഒഴുവാക്കുകയായിരുന്നു.

നേരത്തെ പ്രായപരിധി കർശനമായി നടപ്പാക്കുന്നതിനെതിരെ ദിവാകരനും കെഇ ഇസ്മയിലും പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു. എന്നാൽ പ്രായപരിധി നിര്‍ദേശം നടപ്പാക്കുമെന്ന് ഇന്നലെ തന്നെ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കിയിരുന്നു.

മൂന്നാം തവണയും കാനം രാജേന്ദ്രൻ സെക്രട്ടറിയായി വരും എന്ന് ഏതാണ്ട് ഉറപ്പായി. എന്നാൽ സംസ്ഥാന സെക്ര ട്ടറിസ്ഥാനത്തേക്ക് മത്സരം ഉണ്ടാകാനിടയുണ്ട് എന്നാണു ലഭിക്കുന്ന വിവരം. സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും ഇന്ന്
തെരഞ്ഞെടുക്കും.