ഉപതെരഞ്ഞെടുപ്പ്‌: ഏഴ് സീറ്റുകളിൽ മൂന്നെണ്ണത്തിൽ ബി.ജെ.പി വിജയിച്ചു; ബിഹാറിൽ ആർ ജെ ഡി ക്കു വമ്പൻ ജയം

single-img
6 November 2022

നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ നടന്ന ആറ്‌ സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ നാലിടത്ത്‌ ബിജെപി മുന്നിൽ. രണ്ട് എണ്ണത്തിൽ കോൺഗ്രസും ഓരോന്നു വീതം ശിവ സേനയും ആർ.ജെ.ഡിയും മുന്നിട്ടു നിൽക്കുന്നു

ഉത്തർ പ്രദേശിലെ ഗോല ഖൊരക്നാഥ്, ഹരിയാനയിലെ അദംപൂർ, ബിഹാറിലെ ഗോപാൽ ഗഞ്ച് എന്നിവിടങ്ങളിൽ ബി.ജെ.പി ജയിച്ചു. ഒഡിഷയിലെ ധാംനഗറിൽ ബി.ജെ.പി മുന്നേറുന്നുമുണ്ട്. തെലങ്കാനയിലെ മുനുഗോഡിൽ ടിആർഎസും ബിജെപിയും തമ്മിൽ ശക്തമായ മത്സരമാണ്‌. നേരിയ ലീഡാണ്‌ ടിആർഎസിനുള്ളത്‌. ഹരിയാനയിലെയും തെലങ്കാനയിലെയും സിറ്റിങ്‌ സീറ്റുകളിൽ കോൺഗ്രസ്‌ തോൽവി ഉറപ്പിച്ചു.

ബിഹാറിലെ മൊകാമ മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദളിന്റെ നീലംദേവി വമ്പൻ വിജയം നേടി. ബിജെപി സ്ഥാനാർഥി സോനം ദേവിയെയാണിവർ പരാജയപ്പെടുത്തിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഹരിയാനയിലെ അദംപുരിലും ബിജെപി മുന്നേറ്റമാണ്. കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ്‌ അദംപുരിൽ തെരഞ്ഞെടുപ്പ്‌. തെലങ്കാനയിലെ മുനുഗോഡിൽ കോണ്‍ഗ്രസ് എംഎല്‍എ കെ രാജഗോപാല്‍ റെഡ്ഡി എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.