സഹപാഠി പീഡിപ്പിച്ചു; രാജസ്ഥാനിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ജീവനൊടുക്കി

single-img
8 October 2023

പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാര്‍ വിഷം കഴിച്ച് മരിച്ചു. സഹപാഠിയില്‍ നിന്നുമുള്ള പീഡനമാണ് തങ്ങളുടെ മക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡിലാണ് സംഭവം. നിലവിൽ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പീപ്പല്‍ ഖൂണ്ടിലെ ഒരു ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു ഈ പെണ്‍കുട്ടികള്‍. ഇവരെ ഒരു സഹപാഠിയും രണ്ട് സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ മക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ബന്‍സ്വാര ഐജി എസ് പരിമല അറിയിച്ചിട്ടുണ്ട്.