ബഫർ സോൺ: സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; യാതൊരു വിധ ആശങ്കയ്ക്കും അടിസ്ഥാനമില്ല: മന്ത്രി എംബി രാജേഷ്

single-img
20 December 2022

സംസ്ഥാനത്തെ ഇപ്പോഴത്തെ വിവാദ വിഷയമായ ബഫര്‍സോണ്‍ വിഷയത്തില്‍ സമൂഹത്തിൽ ചിലർ ബോധപൂര്‍വമായി ആശങ്ക സൃഷ്ടിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍കൊപ്പമാണെന്നും യാതൊരു വിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

സംസ്ഥാന സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തിയത് എന്തിനാണെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം കൊണ്ട് പൂര്‍ത്തിയാക്കിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥർ നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല എന്ന് നേരത്തെ വിഡി സതീശന്‍ പറഞ്ഞിരുന്നു.