പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി; യുപിയിൽ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
19 December 2022

പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാര്‍ക്ക് യുപിയിൽ സസ്‌പെന്‍ഷന്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലിയായി 10,000 രൂപ ആവിശ്യപ്പെട്ടുക്കെണ്ടുള്ള ഓഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിചതിനെ തുടർന്നു രണ്ട് പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സംസ്ഥാനത്തെ ഉഷൈത് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ അഭിഷേക് ഗോയല്‍, മനോജ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ 10,000 ആവിശ്യപ്പെട്ടെന്നും തുടര്‍ന്നാണ് നടപടിയെന്നും പൊലീസ് സുപ്രണ്ട് അമിത് കിഷോര്‍ ശ്രീവാസ്തവ സ്ഥിരീകരിച്ചു.

വിഷയത്തിൽ ഉജ്ജാനി സര്‍ക്കിള്‍ ഓഫീസര്‍ പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് സസ്പന്‍ഡ് ചെയുകയുമായിരുന്നു.ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ശ്രീവാസ്ത കൂട്ടിചേര്‍ത്തു.