ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി; മനുഷ്യന്റെ എന്ന് സംശയം

single-img
22 September 2024

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. ഇത് മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയമുണ്ട് .

തെരച്ചിൽ നടക്കുന്ന ഗംഗാവാലി പുഴയോരത്താണ് അസ്ഥിഭാഗം കണ്ടെത്തിയത്. നിലവിൽ ഫോറന്‍സിക്ക് പരിശോധനയ്ക്കായി അസ്ഥി ലാബിലേക്ക് മാറ്റിയിട്ടുണ്ട് . വിവരം അറിഞ്ഞ കാര്‍വാര്‍ എംഎല്‍എയുള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു .