വീടിനുള്ളിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്

single-img
21 March 2023

ഇടുക്കി ജില്ലയിലെ കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി. കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ ) ആണ് മരിച്ചത്.

യുവതിയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമിന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇതോടൊപ്പം വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.