കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം ദേഹത്ത് കയറ്റാന്‍ ശ്രമിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി

single-img
23 February 2023

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ എസ്‌കോര്‍ട്ട് വാഹനം ദേഹത്ത് കയറ്റാന്‍ ശ്രമിച്ചെന്ന് കാട്ടി പരിയാരം പോലീസില്‍ പരാതി . യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, വി. രാഹുല്‍ എന്നിവരാണ് പരാതി നല്‍കിയത്.

അമിതവേഗതയിൽ എത്തിയ കാറാണ് ദേഹത്ത് ഇടിക്കാന്‍ ശ്രമിച്ചത്. പെട്ടെന്ന് ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നേരത്തെ ഇതിനു സമാനമായി കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസിന് യൂത്ത് കോൺഗ്രസിൻ്റെ പരാതി ഉണ്ടായിരുന്നു . കഴിഞ്ഞ ചൊവ്വാഴ്ച്ചരാവിലെ അഞ്ചരക്കണ്ടിയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഭവത്തിലാണ് അന്ന് പരാതി നൽകിയത്.