മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

single-img
12 February 2023

മുഖ്യമന്ത്രി പിണറായി വിജയന് നേർക്ക് എറണാകുളം പെരുമ്പാവൂരില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ യാത്ര കാരണം ഇവിടെ നടന്ന കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്.

ഈ വഴിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നു എന്ന കാരണത്താല്‍ പൊലീസ് പെരുമ്പാലൂര്‍ മേലാമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം തടഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയത് സ്ത്രീ ആണെന്ന് അറിഞ്ഞ് കൊണ്ടെന്ന് കെഎസ്‌യു പ്രവര്‍ത്തക മിവ ജോളി പറഞ്ഞു.