രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപിയുടെ പഠനശിബിരം ; വ്യക്തമായ മറുപടി നൽകാതെ മന്ത്രി സണ്ണി ജോസഫ്

ബിജെപിയുടെ പഠനശിബിരം കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സംഭവത്തിൽ വ്യക്തമായ മറുപടി നൽകാതെ തടിതപ്പി മന്ത്രി സണ്ണി ജോസഫ്. കെപിസിസിയുടെ കീഴിലാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ്. കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫാണ് നിലവിലെ സ്ഥാപനത്തിൻറെ ചെയർമാൻ. കെപിസിസി ജനറൽ സെക്രട്ടറിക്കാണ് ചുമതല. ഇവിടെയാണ് ബിജെപി നിയോജകമണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചത്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസിന്റെ ഉന്നത നേതാക്കൾ തന്നെ രംഗത്ത് വന്നിരുന്നു. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഉന്നത നേതാക്കൾ സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ചു. ബിജെപി പരിപാടിക്ക് അനുമതി നൽകിയതിൽ കെപിസിസി മാനദണ്ഡം പരിഗണിച്ചില്ലെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ചുമതല കൈമാറണമെന്നും നിർദേശമുണ്ട്. ചുമതലക്കാരനെ ഉടൻ തീരുമാനിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.
ജൂൺ 27, 28 തീയതികളിലാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠനശിബിരം നടത്തിയത്. ഈ വാർത്ത കൈരളി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. സംഭവം വിവാദമായതോടെ, വലിയ പ്രതിഷേധം ഉയർന്നു. തുടർന്നാണ് ഇപ്പോൾ നടപടി കൈക്കൊണ്ടിരിക്കുന്നത്.


