വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി അധ്യാപക സംഘടനാ നേതാവ്‌ കസ്‌റ്റഡിയിൽ

single-img
26 November 2022

രണ്ടു സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി കസ്‌റ്റഡിയിൽ. എൻടിയു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ എം ശങ്കറിനെയാണ്‌ കുന്നത്തുനാട് പൊലീസ് പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്തത്‌.

പ്രധാന അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശങ്കറിനെതിരെ കേസെടുത്തത്‌. ഇയാൾക്കെതിരെ വ്യാഴാഴ്‌ചയാണ്‌ സ്‌കൂൾ അധികൃതർ കുന്നത്തുനാട്‌ പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.