തിരുവനന്തപുരം നഗരസഭ പിരിച്ചു വിടണം; ബിജെപി ഗവർണറെ കാണും

single-img
6 November 2022

തിരുവനന്തപുരം നഗരസഭ പിരിച്ചു വിടണം എന്ന ആവശ്യവുമായി നാളെ 35 ബിജെപി കൗൺസിലർമാർ ഗവർണറെ കാണും. മേയറുടെ മൗനം അഴിമതിയ്ക്ക് തെളിവെന്നും ബിജെപി നേതാവ് വി വി രാജേഷ് ആരോപിച്ചു. മേയർ ഒളിച്ച് നടക്കുകയാണ്. സ്വജന പക്ഷപാതം വ്യക്തമായിക്കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കുത്തഴിഞ്ഞ നിലയിലാണെന്നും രാജേഷ് വാ‍ർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോഴപ്പണം വാങ്ങി കോ‍ർപ്പറേഷനിൽ എന്തും നടത്തുകയാണ്. മേയറെ പാവയാക്കി സിപിഎം പ്ലേയിംഗ് ക്യാപ്റ്റൻ കളിക്കുകയാണെന്നും പാർട്ടി സെക്രട്ടറിയും ഡി വൈ എഫ് ഐ നേതൃത്വവും പ്രതികരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

അതേസമയം വിവാദമായ നിയമന കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. സിപിഎം ജില്ലാകമ്മറ്റിക്കാണ് ആര്യാ രാജേന്ദ്രൻ വിശദീകരണം നൽകിയത്. പാർട്ടി നിർദേശത്തോടെ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലിസിൽ പരാതി നൽകും. സിറ്റി പൊലീസ് കമ്മിഷണർക്കോ മ്യൂസിയം പൊലീസിലോ ആണ് പരാതി നൽകുക. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക