ബംഗാളിൽ ബിജെപി എംപിയുടെ കാറിന് നേരെ കല്ലേറ്

single-img
13 May 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ എട്ടു മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ പല ഇടങ്ങളിലായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവിധ രാഷ്ട്രീപാര്‍ട്ടികള്‍ ഇവിഎം തകരാര്‍, ഏജന്റുമാരെ ബൂത്തില്‍ പ്രവേശിപ്പിച്ചില്ല എന്നതടക്കമുള്ള 1088 പരാതികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ഭരണം കൈയാളുന്ന തൃണമൂലിന്റയും പ്രതിപക്ഷമായ ബിജെപിയുടെയും പ്രവര്‍ത്തകര്‍ ബര്‍ദാമന്‍ ദുര്‍ഗാപൂര്‍ മണ്ഡലത്തില്‍ വച്ച് സംഘര്‍ഷമുണ്ടായി.

ബിജെപി സ്ഥാനാര്‍ത്ഥി ദിലീപ് ഘോഷ് കല്‍നാ ഗേറ്റിലെ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടയില്‍ ബിജെപി നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടാകുകയും നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.