തെലുങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാര്‍ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പ്രതിപട്ടികയിൽ

single-img
25 November 2022

തെലങ്കാനയിലെ ഭരണകക്ഷിയായ ടി ആർ എസ് എം എല്‍ എമാരെ ബിജെപിയിലേക്ക് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയാണ് അന്വേഷണസംഘം പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.

കേസിൽ നേരത്തെ തന്നെ ഇവര്‍ക്ക് സമന്‍സ് നല്‍കിയിരുന്നെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല. പിന്നാലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തുടർ നടപടിയായാണ് എഫ്.ഐ.ആറില്‍ ഇവരുടെ പേരുകള്‍ ചേര്‍ത്തത്.

ബി.എല്‍ സന്തോഷിനും തുഷാറിനും പുറമേ ജഗ്ഗുസ്വാമിയെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്നായിരുന്നു ബി.ജെ.പി ഉന്നയിച്ചിരുന്ന വാദം. എന്നാല്‍ ഒരു ലക്ഷത്തോളം പേജുകള്‍ വരുന്ന രേഖകള്‍ തെളിവാണെന്നായിരുന്ന ടി ആർ എസ് നൽകിയ മറുപടി.