വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്

single-img
15 April 2023

മലപ്പുറം ജില്ലയിൽ നിന്നാണ് ഈ കൗതുക വാർത്ത വന്നിരിക്കുന്നത്. ഇന്ന് വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസം ആരംഭിച്ചിരിക്കുകയാണ്. ബിജെപിയുടെ മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന്‍ എന്ന സോമന്റെ വീടിനു മുന്‍പില്‍ ആണ് ഉപവാസം

അരീക്കോട് മൈത്ര സ്വദേശിയായ സോമസുന്ദരന്‍ എന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ് സമരം ചെയ്യുന്നത്. 2014 ല്‍ തന്റെ പക്കൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയശേഷം ഇതുവരെ തിരിച്ചു നല്‍കിയില്ല എന്നാരോപിച്ചാണ് ഉപവാസം നടത്തുന്നത് .