അണ്ണാമലൈയെ രാജ്യസഭയിലേക്ക് അയക്കാനൊരുങ്ങി ബിജെപി

single-img
15 July 2023

ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷനായ കെ അണ്ണമലയെ രാജ്യസഭാംഗമാക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നു. അങ്ങിനെയെങ്കിൽ രാജസ്ഥാനില്‍ നിന്നായിരിക്കും അണ്ണാമലയെ രാജ്യസഭയിലെത്തിക്കാനുള്ള സാധ്യത.

കര്‍ണ്ണാടക കേഡർ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ സർവീസിൽ നിന്നും രാജിവച്ചാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇദ്ദേഹം ബി ജെപി സംസ്ഥാന അധ്യക്ഷനായി വന്നതിന് ശേഷമാണ് ബി ജെ പിക്ക് തമിഴ്‌നാട്ടിൽ ഒരു അസ്തിത്വമുണ്ടായത് എന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.

ജൂലൈ അവസാനത്തോടെ ‘എന്‍ മനം എന്‍ മക്കള്‍’ എന്ന പേരില്‍ തമിഴ്‌നാട്ടിലാകെ ബിജെപി പദയാത്ര നടത്താനിരിക്കേയാണ് അണ്ണാമലൈയെ രാജ്യസഭയിലേക്ക് അയക്കാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നത്.