അവസര നിഷേധങ്ങളുടെ പേരിൽ കോൺഗ്രസുകാർക്ക് കയറി ചെല്ലാവുന്ന പാർട്ടിയല്ല ബിജെപി: ഷാഫി പറമ്പിൽ

single-img
14 March 2024

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി ജയിക്കുമെന്ന് സിപിഎം എങ്ങനെ ഉറപ്പിച്ചുവെന്ന് വടകര കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അവിടെ ബിജെപി ജയിക്കുമെന്നാണ് സിപിഐഎം പ്രചാരണം നടത്തുന്നത്. ഇങ്ങനെ പോയാൽ സിപിഎം ബിജെപിയെ ജയിപ്പിക്കുമോ എന്ന് ഷാഫി പറമ്പിൽ ചോദിച്ചു.

പാലക്കാടുള്ള വോട്ടർമാരെ സിപിഎം വില കുറച്ച് കാണുകയാണ്. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി തന്നെ ജയിക്കും. ബിജെപിയിലേക്ക് കോൺഗ്രസുകാർ പോകുമ്പോൾ സിപിഐഎം സന്തോഷിക്കുകയാണ്. അവസരവാദികളായ വ്യക്തികളാണ് ബിജെപിയിലേക്ക് പോകുന്നത്. അവസര നിഷേധങ്ങളുടെ പേരിൽ കോൺഗ്രസുകാർക്ക് കയറി ചെല്ലാവുന്ന പാർട്ടിയല്ല ബിജെപിയന്നും ആശയപരമായി ഒരു തരത്തിലും യോജിക്കാനാവാത്ത പാർട്ടിയാണ് ബിജെപിയെന്നും ഷാഫി വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റില്ലെന്ന ആക്ഷേപത്തിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. വനിതകൾക്ക് അവസരങ്ങൾ നൽകേണ്ടതാണ്. എന്നാൽ ജനകീയരായ സിറ്റിങ് എംപിമാർക്കിടയിൽ അഴിച്ചുപണിക്ക് സ്കോപില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.