ബിജെപിക്കും കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്ഒരേ കമ്പനി

single-img
22 March 2024

സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്കും കോണ്‍ഗ്രസിനും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരിക്കുന്നത് ഒരേ കമ്പനിയാണ്. തെലങ്കാന ആസ്ഥാനമായ മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണിത്. ഈ കമ്പനിയും വെസ്‌റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍, എസ്ഇപിസി പവര്‍ എന്നീ അനുബന്ധ കമ്പനികളും ചേര്‍ന്ന് ബിജെപിക്ക് നല്‍കിയത് 714 കോടിയാണ്.

അതിന്റെ പകുതി തുകയാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. 320 കോടിയാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്ന സംഭാവന. 2019 ഏപ്രില്‍ 12 നും 2024 ജനുവരി 11 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ 10 വ്യക്തിഗത ദാതാക്കള്‍ സ്വന്തമാക്കിയത് 180.2 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്.

അതിൽ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്കാണ്. 152.2 കോടി രൂപയാണ് ബിജെപിയ്ക്ക് വ്യക്തിഗത ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസാണ്. മൊത്തം തുകയുടെ ഒന്‍പത് ശതമാനം അതായത് 16.2 കോടി രൂപയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ചത്. അഞ്ച് കോടി രൂപയുമായി ബിആര്‍എസ് മൂന്നാം സ്ഥാനത്തുണ്ട്.