ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ

single-img
27 November 2022

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്നും യാത്രയുടെ മൂല്യത്തെ വില കുറച്ച് കാണിക്കരുതെന്നും മുതിർന്ന നേതാവായ കെ സി വേണുഗോപാൽ. ആര് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും.രാജസ്ഥാൻ വിഷയം രമ്യമായി പരിഹരിക്കും.രാജസ്ഥാനിൽ ‘കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഇടയിലെ തർക്കം പാർട്ടിയെ പിളർത്തുന്ന രീതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇടപെട്ടിരുന്നു. അദ്ദേഹം മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മല്ലികാർജ്ജുൻ ഖർഗെ കാണും. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ ഈ മാസം 29ന് കെ സി വേണുഗോപാലും അവിടെക്കെത്തും.
രാജസ്ഥാനിലെ പാര്‍ട്ടിയില്‍ തർക്കമെന്ന വാർത്തകളെ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ തള്ളി .