മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി തിരിച്ചെത്തി; ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

single-img
27 October 2022

തുടർച്ചയായ മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ത്യൂലുങ്കാനയിൽ ഇന്ന് പുനരാരംഭിച്ചു. സംസ്ഥാനത്തെ നാരായൺപേട്ട് ജില്ലയിലെ മക്തലിൽ നിന്നാണ് 50-ാം ദിവസത്തെ യാത്ര ആരംഭിച്ചത്.

പുതിയ കോൺഗ്രസ് ദേശീയ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതല ഏറ്റെടുക്കുന്നതും, ദീപാവലിയും പരിഗണിച്ച് രാഹുൽ ഗാന്ധി യാത്രയ്ക്ക് മൂന്ന് ദിവസത്തെ ഇടവേള നൽകിയിരുന്നു. ഇന്ന് രാവിലെ 6.30 നാണ് മക്തലിൽ നിന്ന് വീണ്ടും യാത്ര ആരംഭിച്ചത്.

തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, എംപി ഉത്തം കുമാർ റെഡ്ഡി, സിഎൽപി നേതാവ് ഭട്ടി വിക്രമാർക എന്നിവരും നിരവധി പാർട്ടി നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

ജോഡോ യാത്ര ഈ ഒക്‌ടോബർ 23 ന് കർണാടക റായ്ച്ചൂരിൽ നിന്ന് ഗുഡെബെല്ലൂർ വഴി തെലങ്കാനയിൽ പ്രവേശിച്ചു. പിന്നാലെ ഞായറാഴ്ച ഉച്ച മുതൽ ഒക്ടോബർ 26 വരെ ഇടവേള എടുത്തു. അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ഒക്‌ടോബർ 23ന് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി ഇന്നലെ രാത്രിയോടെയായിരുന്നു ഗുഡെബെല്ലൂരിൽ തിരിച്ചെത്തിയത്.