ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റാടികാരുണ്ട്; ഭാരത് ജോഡോ യാത്രയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ ട്രോൾ

single-img
14 September 2022

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടികാരുണ്ടെന്നു മന്ത്രി ബി ശിവൻ കുട്ടിയുടെ ട്രോൾ.

കോണ്‍ഗ്രസ് പോസ്റ്ററിന്‍റെ മാതൃകയില്‍ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട്, സൂക്ഷിക്കുക’ എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ച്‌ ജാഗ്രതൈ എന്ന് കുറിച്ചാണ് ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ശിവന്‍കുട്ടിയുടെ പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും ധാരാളം കമന്‍റുകളുണ്ട്. ഒരു വിദ്യാഭ്യാസമന്ത്രി ഇത്രയും തരംതാഴരുതെന്നും പരാതിയുണ്ട്. രാഹുല്‍ ഗാന്ധിയുടെ കാണാന്‍ വന്നവരില്‍ ചിലരുടെ പോക്കറ്റടിച്ചതായി വാര്‍ത്ത പുറത്തുവന്നതോടെയാണ് ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടിക്കാരുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.

പോക്കറ്റടിച്ച നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യാത്ര കടന്നുപയോ കരമന, തമ്ബാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പഴ്സും പണവും നഷ്ടമായതായും പരാതിഉണ്ട്.

പൊലീസ് സിസിടിവി പരിശോധിച്ചുവരികയാണ്. എല്ലാ സ്റ്റേഷനുകളിലേക്കും പ്രതികളായവരുടെ ചിത്രങ്ങള്‍ അയച്ചിട്ടുണ്ട്. ഇതുവരെ പോക്കറ്റടിക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല.