ഭാരതവും ഇന്ത്യയും ഹിന്ദുസ്ഥാനും അര്‍ഥമാക്കുന്നത് ഒന്നുതന്നെ: രാഹുല്‍ ഗാന്ധി

single-img
6 September 2023

ഇന്ത്യ എന്ന പേര് കേന്ദ്രസർക്കാർ ഭാരതമെന്നാക്കുമെന്ന വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെയും ഭാരതത്തിന്റെയുമെല്ലാം അര്‍ഥം സ്‌നേഹമാണെന്ന കുറിപ്പോടെ ജനങ്ങളോട് സംവദിക്കുന്ന വീഡിയോ രാഹുല്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

”സ്‌നേഹം, ലക്ഷ്യം, ഉന്നതങ്ങളിലേക്കുള്ള കുതിപ്പ്.. ഭാരതവും ഇന്ത്യയും ഹിന്ദുസ്ഥാനും അര്‍ഥമാക്കുന്നത് ഒന്നുതന്നെ” എന്നായിരുന്നു രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ എഴുതിയത്. അതേസമയം, ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

ഈ സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത് എന്നായിരുന്നു ഉപയോഗിച്ചത്. ഇന്തോനേഷ്യയില്‍ നടക്കുന്ന 20ാമത് ആസിയാന്‍-ഇന്ത്യ ഉച്ചക്കോടിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത്.