ആസാദ് കശ്മീര്‍ പരാമര്‍ശം; കെ ടി ജലീല്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ ഉത്തരവില്ല
കെ ടി ജലീല്‍ എംഎല്‍എക്കെതിരെ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ഉത്തരവില്ലെന്നു ഡല്‍ഹി റോസ് അവന്യൂ കോടതി.
ഹര്‍ജിക്കാരന്റെ വാദം കേട്ടുവെന്നും കേസ് സെപ്റ്റംബര്‍ 14ലേക്ക് മാറ്റുന്നുവെന്നുമാണ് കോടതി ഉത്തരവിലുള്ളത്.കേസില്‍ പരാതിക്കാരന് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും കേട്ടു. ഏതൊക്കെ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും കേട്ടു. കേസ് സെപ്റ്റംബര്‍ 14 ലേക്ക് മാറ്റുന്നു എന്നു മാത്രമാണ് കോടതി പറഞ്ഞത്. കേസ് എടുക്കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിട്ടില്ല. തിങ്കളാഴ്ച്ചയാണ് കേസില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാദ പോസ്റ്റിന്റെ പേരില്‍ കേസ് എടുക്കണമെന്ന് ബിജെപി പ്രവര്‍ത്തകനും അഭിഭാഷകനുമായ ജി എസ് മണി ഡല്‍ഹി പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ ഇടാതിരുന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യദ്രോഹ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിക്കാരന്‍ വിശദീകരിച്ചിരുന്നു.തിങ്കളാഴ്ച്ച കേസ് പരിഗണിച്ച ശേഷം കോടതിയില്‍ നിന്ന് പുറത്തുവന്ന ജി എസ് മണി പറഞ്ഞത് ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു എന്നായിരുന്നു. വകുപ്പ് ഏതെന്ന് പറഞ്ഞിട്ടില്ലെന്നും ഉചിതമായ വകുപ്പ് എന്നാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു