കെ സ്വിഫ്റ്റ് ജീവനക്കാരന്‍ തല്ലിയതായി ഓട്ടോ ഡ്രൈവറുടെ പരാതി

single-img
12 May 2023

കെ സ്വിഫ്റ്റ് ജീവനക്കാരന്‍ തല്ലിയതായി ഓട്ടോ ഡ്രൈവറുടെ പരാതി. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം.

വാഹനം ഉരസിയതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ മര്‍ദിച്ചുവെന്നാണ് യുവാവിന്റെ പരാതി. കടുത്തുരുത്തി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഇമ്മാനുവേലിനാണ് മര്‍ദനമേറ്റത്.വാഹനം ഉരസിയതിനെ തുടര്‍ന്ന് ബസ് മുന്നില്‍ ചവിട്ടി നിര്‍ത്തി പുറത്തിറങ്ങിവന്ന കണ്ടക്ടര്‍ മര്‍ദിക്കുകയായിരുന്നു. പിന്നാലെ ബസിലെ ഡ്രൈവറും മര്‍ദിച്ചുവെന്നും ഇമ്മാനുവേല്‍ പറയുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോട്ടയത്ത് നിന്ന് അരൂരിലേക്ക് പോകുന്ന ബസിലെ ജീവനക്കാരാണ് മര്‍ദിച്ചത്. മര്‍ദനമേറ്റ ഡ്രൈവറെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുടുതല്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സ്വിഫ്റ്റ് ജീവനക്കാര്‍ക്കെതിരെ ഇമ്മാനുവേല്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.