സുനിൽ സുഖദയുടെ കാറിന് നേർക്ക് ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

single-img
16 January 2023

പ്രശസ്ത നടൻ സുനിൽ സുഖദയുടെ കാറിന് നേരേ ആക്രമണം നടത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. രതീഷ് എന്നയാളെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സംഭവത്തിലെ രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തൃശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചായിരുന്നു സംഭവം.സംഭവത്തിൽ ബിന്ദു തങ്കം കല്യാണിയടക്കമുളളവർക്ക് ആക്രമത്തിൽ പരുക്കേറ്റിരുന്നു.

യാത്ര ചെയ്യുന്നതിനിടെ വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് സെെഡ് നൽകാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബൈക്കുകളിലെത്തിയ യുവാക്കൾ ആക്രമിക്കുകയായിരുന്നു. യുവാക്കൾ കാറിന്റെ ഗ്ലാസ് തകർത്തതായും പരാതിയുണ്ട്. ആളൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.