ചന്ദ്രശേഖര്‍ ആസാദിനെതിരായ കൊലപാതശ്രമം; നാല് പേര്‍ പിടിയില്‍

1 July 2023

ഭീം ആര്‍മി മേധാവിയും ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാല് പേരെ പിടികൂടി. യുപിയിലെ സഹ്രാന്‍പുര്‍ സ്വദേശികളായ വികാസ്, പ്രശാന്ത്, ലോവിസ് എന്നിവരും ഹരിയാന സ്വദേശി വികാസ് എന്നയാളുമാണ് പിടിയിലായത്. പഞ്ചാബിലെ അംബാല മേഖലയില്‍ നിന്ന് ഇന്ന് വൈകിട്ടാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച ഉത്തര്‍ പ്രദേശിലെ ദിയോബന്ദ് മേഖലയില്‍ വച്ചാണ് ആസാദിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആസാദ് സഞ്ചരിച്ചിരുന്ന എസ്യുവിക്ക് നേര്‍ക്ക് രണ്ട് തവണ അക്രമികള്‍ വെടിവച്ചു. ഒരു വെടിയുണ്ട ശരീരത്തില്‍ ഉരസി ആസാദിന്റെ വയറിന് പരിക്കേറ്റിരുന്നു.