ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ

single-img
8 December 2022

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരവേ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ബിജെപി ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ്, അതേസമയം, പുതുതായി പ്രവേശിച്ച ആം ആദ്മി പാർട്ടി സംസ്ഥാനത്തെ നാല് സീറ്റുകളിൽ വിജയിക്കുകയും ഒന്നിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു.

നിലവിൽ അവരുടെ വോട്ട് വിഹിതം 13 ശതമാനത്തിലേക്ക് അടുക്കുന്നു. അതായത്, ആം ആദ്മിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കാനുള്ള പാതയിലാണ് എന്നാണ്. . “ഒരു ദേശീയ പാർട്ടിയായി മാറിയതിന് ആം ആദ്മി പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ,’ പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.