അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലെത്തിച്ചു; പുറത്ത് പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകർ

single-img
1 April 2024

ഡൽഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് തിഹാര്‍ ജയിലിലെത്തിച്ചു. രണ്ടാം നമ്പര്‍ മുറിയിലാകും കെജ്‌രിവാളിനെ പാര്‍പ്പിക്കുക. അതേസമയം ജയിലിന് പുറത്ത് പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകർ എത്തി.

ഇതോടൊപ്പം ബിജെപി നടത്തുന്ന ഓപ്പറേഷന്‍ താമര നീക്കത്തിനെതിരെ പരാതിയുമായി ആം ആദ്മി പാര്‍ട്ടിയുടെ വനിതാ എംഎല്‍എയും രംഗത്തുണ്ട്. ബിജെപിയില്‍ ചേരുന്നതിനായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് പഞ്ചാബിലെ എഎപി എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്.

തനിക്ക് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ അധിക സുരക്ഷ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പരാതില്‍ ലുധിയാന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.