ആർഷോ കുറ്റകാരനല്ല, തെറ്റ് ചെയ്തിട്ടില്ല; പിഴവ് പറ്റിയത് എൻ.ഐ.സിയ്ക്ക്: മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ

single-img
7 June 2023

എഴുതാത്ത പരീക്ഷയിൽ ജയിച്ചെന്ന രീതിയിൽ വന്ന മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ രംഗത്തെത്തി . എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കുറ്റകാരനല്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഐ.സിയിലൂടെയാണ് ലിസ്റ്റ് എടുത്തത്, അതിൽ പേര് കാണിക്കുന്നുണ്ട്. പിഴവ് പറ്റിയത് എൻ.ഐ.സിക്കാണ്. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടില്ല. ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും ഫീസടച്ചില്ല. ആർഷോ പറഞ്ഞത് ശരിയാണെന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം,മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്നാണ് പിഎം ആർഷോ പ്രതികരിച്ചത്.