മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ വിശദീകരണം തൃപ്തികരം: സിപിഎം

single-img
9 June 2023

മാർക് ലിസ്റ്റ് വിവാദത്തിൽ പി എം ആ​ർഷോയുടെ വിശദീകരണം തൃപ്തികരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം ഇക്കാര്യം വിശദമായി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. വിവാദം ഉണ്ടായതിന് പിന്നാലെ ആർഷോ സി.പി.എമ്മിന് വിശദീകരണം നൽകിയിരുന്നു. ഈ വിശദീകരണം തൃപ്തികരമാണെന്നാണ് സി പി എം അറിയിച്ചിരിക്കുന്നത്.

എസ്.എഫ്.ഐയെ തകർക്കാൻ വേണ്ടിയാണ് ഇതുപോലെയുള്ള വിവാദങ്ങളുണ്ടാക്കുന്നതെന്നും സി.പി.എം വിലയിരുത്തി. അതേസമയം, വ്യാജ രേഖയുമായി ബന്ധപ്പെട്ട് വിദ്യക്കെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്നും സി.പി.എം വ്യക്തമാക്കി.

വി​ദ്യക്കെതിരായ പരാതിയിൽ അന്വേഷണം നടക്കട്ടെ. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ വിദ്യക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പുറത്തുവരുമെന്നും സി.പി.എം വ്യക്തമാക്കി.