കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

single-img
28 February 2023

പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഭീകരന്‍ അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്.

ഇയാള്‍ അടുത്തിടെയാണ് ലഷ്‌കറെ തയ്ബയില്‍ ചേര്‍ന്നത്. അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികനു പരുക്കേറ്റു.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് പുല്‍വാമയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശര്‍മ കൊല്ലപ്പെട്ടത്.താമസസ്ഥലമായ അചാനില്‍ നിന്ന് ചന്തയിലേക്കു പോകും വഴിയാണ് ഭീകരന്‍ സഞ്ജയ്ക്കു നേരെ വെടിയുതിര്‍ത്തത്