ആന്ധ്രാ പ്രദേശില്‍ ചന്ദ്രബാബു നായിഡു ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി; ജഗന്‍ മോഹന്‍ റെഡ്ഢി 30-ന് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും

പാർട്ടി പരാജയപ്പെട്ടു എങ്കിലും കുപ്പം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ച നായിഡു 29,993 വോട്ടുകൾക്ക് വിജയിച്ചു.

യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 26ലും പ്രിയങ്ക പ്രചാരണത്തിനെത്തി; വിജയിച്ചത് ഒരു സീറ്റില്‍ മാത്രം

യുപിയിൽ കോണ്‍ഗ്രസിനു ലഭിച്ച ഏക സീറ്റ് പ്രിയങ്കയുടെ അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം മോദി വിരുദ്ധ തരംഗം; ഒരിക്കലും ഇടതുപക്ഷ വിരുദ്ധമല്ല: പി ജയരാജന്‍

വടകരയില്‍ മത്സരിച്ച ജയരാജൻ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനോട് 84663 വോട്ടിന് പരാജയപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റ്: കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല

രാജ്യത്തെ ജനങ്ങള്‍ നരേന്ദ്രമോദിയാവണം തങ്ങളുടെ പ്രധാനമന്ത്രിയെന്നു തീരുമാനിച്ചു കഴിഞ്ഞു.

ഇനി ‘ചൗകിദാര്‍ നരേന്ദ്രമോദി’യില്ല; പേരിന്റെ കൂടെയുണ്ടായിരുന്ന ‘കാവല്‍ക്കാരനെ’ പ്രധാനമന്ത്രി വെട്ടി മാറ്റി

തെരഞ്ഞെടുപ്പ് വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ അഥവാ കാവൽക്കാരൻ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്നും മോദി

‘എ വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം’ ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്’ ട്രോളുമായി എന്‍ എസ് മാധവന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയത് വന്‍ വിവാദമായിരുന്നു.

ശബരിമല ഒരു സുവർണാവസരമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്: പി എസ് ശ്രീധരൻപിള്ള

കേരളത്തിൽ മുന്‍കാലങ്ങളിലെക്കാള്‍ എൻഡിഎക്ക് ജനപിന്തുണയേറുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന

സിപിഎമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച് പരിഹരിക്കുമെന്ന് പോളിറ്റ് ബ്യൂറോ

മതേതര ജനാധിപത്യ രാജ്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ് എന്ന് പിബി അഭിപ്രായപ്പെട്ടു.

തമിഴ്നാട്ടില്‍ വ്യക്തമായ ലീഡുമായി ഡിഎംകെ മുന്നണി; ആഘോഷവുമായി പ്രവര്‍ത്തകര്‍

സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെ -ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി തമിഴ്നാട് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാലിന് ഈ വിജയം വലിയ ഊര്‍ജ്ജമാവും

Page 21 of 78 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 78